നടൻ മൻസൂർ അലി ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം ജാമ്യാപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കഴിഞ്ഞ ദിവസം ജഡ്ജി നടനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് മൻസൂർ അലിഖാൻ നൽകിയിരുന്നത്. കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് ഇന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
ALSO READ: ഇടനെഞ്ചിലാണ് എസ്എഫ്‌ഐ; കേരള സര്‍വകലാശാലയില്‍ 70ല്‍ 56 കോളേജിലും ഉജ്ജ്വല വിജയം
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ ബലാത്സംഗ സീനുകളൊന്നും ലിയോയിൽ ഇല്ലായിരുന്നു,ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു.
അതേസമയം വിവാദമായതിനു പിന്നാലെ നടൻ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. താൻ ഇതിൽ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നാണ് മൻസൂർ വ്യക്തമാക്കിയത്.
ALSO READ: റൂഫ്‌ടോപ്പ് ബാറിൽ പീഡനം; യുവതിയുടെ പരാതിയിൽ പ്രമുഖ നടനെതിരെ കേസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here