ഒടുവില്‍ തൃഷയോട് ക്ഷമാപണവുമായി മന്‍സൂര്‍ അലി ഖാന്‍

നടി തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പു പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഖേദപ്രകടനം നടത്തി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മന്‍സൂര്‍ അലി ഖാന്‍. സംഭവത്തില്‍ തൃഷ പ്രതികരിച്ചതോടെയാണ് തമിഴ് സിനിമാ ലോകം ഒന്നടങ്കം മന്‍സൂര്‍ അലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ALSO READ: ‘പറവൂര്‍ നഗരസഭക്കെതിരായ വി ഡി സതീശന്റെ നീക്കം ജനാധിപത്യ വിരുദ്ധം’; മുഖ്യമന്ത്രി

സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ പരമാര്‍ശമാണ് മന്‍സൂര്‍ അലി ഖാന് തലവേദ സൃഷ്ടിച്ചത്. തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്ന പ്രതീക്ഷ. മുന്‍ സിനിമകളില്‍ പീഡന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവസരം ലഭിക്കാറില്ല എന്നും ഇയാള്‍ പറഞ്ഞു. ഒപ്പം ഖുഷ്ബു, റോജ എന്നീ നടിമാരെ കുറിച്ചും മോശം പരാമര്‍ശം നടത്തി.

ALSO READ: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; ഒരാളെ കൂടി പ്രതി ചേര്‍ത്തു

തൃഷയ്ക്ക് പിന്നാലെ ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു, ഗായിക ചിന്മയി, നടി മാളവിക മോഹന്‍ എന്നിവരും മന്‍സൂര്‍ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News