നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുള്ളൂ; തൃഷയോട് മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍

വിവാദ പരാമര്‍ശത്തില്‍ തന്നോട് സംസാരിക്കുക പോലും ചെയ്യാതെയാണ് ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തമിഴ് താര സംഘടനയായ നടികര്‍ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്‍സൂര്‍ പറഞ്ഞു.

Also Read : ഇത്തരത്തിലുള്ള കമന്റുകൾ കലാകാരൻമാർക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചവും വെറുപ്പുമുളവാക്കുന്നത്; തൃഷയ്‌ക്കൊപ്പം ചിരഞ്ജീവിയും

ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും തൃഷയോട് മാപ്പ് പറയില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. നടികര്‍സംഘം അടുത്ത നാല് മണിക്കൂറില്‍ അവരുടെ പ്രസ്താവന പിന്‍വലിക്കുകയും തന്നോട് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വേണമെന്ന് മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടു.

അടുത്തിടെ നല്‍കിയ വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മറ്റൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തില്‍ ലിയോയില്‍ തൃഷയെ ഇടാന്‍ പറ്റിയില്ലായെന്നും, 150 പടത്തില്‍ താന്‍ ചെയ്ത റേപ് സീനുകള്‍ ലിയോയില്‍ ഇല്ലായെന്നുമായിരുന്നു മസൂര്‍ അലി ഖാന്റെ പ്രസ്താവന. ഇതിനെതിരെ തെന്നിന്ത്യയിലെ പല നടീ നടന്മാരും, സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്.

Also Read : പ്രണയമുണ്ടായിരുന്നു, ഒടുവില്‍ അത് തകര്‍ന്നു; 43 വയസിലും അവിവാഹിതയായിരിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി നന്ദിനി

അതേസമയം തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News