ദില്ലി പൊലീസിന്റെത് പാര്‍ലമെന്റിലെ ആരോപണങ്ങളോടുള്ള പ്രതികാരം, മനു അഭിഷേക് സിംഗ്‌വി

ദില്ലി പൊലീസിന്റെ ഉദ്ദേശ ശുദ്ധി നല്ലതല്ലെന്നും അത് ജനാധിപത്യത്തിന് ഉയര്‍ത്തുന്ന വിചിത്രമായ വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി

ഭാരത് ജോഡോ യാത്രക്കിടയില്‍ തന്നെ കാണാന്‍ വന്ന പല സ്ത്രീകളും പീഡനത്തിന് ഇരയായി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങള്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇവരുടെ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നോട്ടീസ് നല്‍കി. പാര്‍ലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളോടുള്ള പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാം എന്ന് ദില്ലി പൊലീസിനെ രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. വിശദാംശങ്ങള്‍ക്കായി രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് പൊലീസ് വന്നത്. ഇത് വന്നത് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിത് എന്നും മനു അഭിഷേക് സിംഗ്‌വി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News