സ്വാതന്ത്ര്യത്തിനു ശേഷം ഒറ്റ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി മനു ഭാക്കർ. ഒളിംപിക്സിൽ മനു ഭാക്കർ ഇരട്ട മെഡലുകളാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡും മനു ഭാക്കറിനായിരുന്നു. 2020ലെ ടോക്കിയോ ഒളിംപിക്സിൽ മനു രണ്ടാം റാങ്കുകാരിയായെത്തിയെങ്കിലും പിസ്റ്റളിന്റെ പ്രശ്‌നം മൂലം തിരികെ മടങ്ങേണ്ടി വന്നു.
also read: മഴക്കെടുതി; പട്ടിക വർഗ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാമ്പുകൾ ആരംഭിക്കുന്നതിനുമായി കൺട്രോൾ റൂം തുറന്നു
1900ലെ ഒളിംപിക്സിൽ, ബ്രിട്ടിഷ്–ഇന്ത്യൻ അത്ലറ്റായിരുന്ന നോർമൻ പ്രിച്ചാർഡ് ആദ്യമായി ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ആണ് ഇരട്ട മെഡൽ. ഇനിയും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മത്സരിക്കുന്ന മനു ഭാക്കറിന് മെഡൽനേട്ടത്തിൽ ഹാട്രിക് അടിക്കാനും അവസരമുണ്ട്. എയർ പിസ്റ്റളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ്ങിൽ രണ്ട് ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ് ടീമിനത്തിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം (സരബ്ജ്യോത് സിങ്ങിനൊപ്പം), വ്യക്തിഗത, ടീമിനങ്ങളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം തുടങ്ങിയ റെക്കോർഡുകളും മനു ഭാക്കറിനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here