ഒളിമ്പിക് മെഡല്‍ ജേതാവ് ഷൂട്ടര്‍ മനു ഭാക്കറിനെ ഖേൽരത്ന പുരസ്‌കാരത്തിന് കേന്ദ്ര സർക്കാർ നാമനിര്‍ദേശം ചെയ്തില്ല. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാരീസ് ഒളിമ്പിക്‌സിലെ ഇരട്ട മെഡല്‍ ജേതാവാണ് മനു ഭാക്കര്‍. ഭാക്കര്‍ അവാര്‍ഡിന് അപേക്ഷ നല്‍കിയില്ലെന്നാണ് കായിക മന്ത്രാലയത്തിൻ്റെ അവകാശവാദം.
അതേസമയം, ഭാക്കറിന്റെ കുടുംബം കേന്ദ്രത്തിൻ്റെ അവകാശവാദം തള്ളി. ഷൂട്ടിങില്‍ 10 മീറ്റര്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലമെഡല്‍ നേടി ചരിത്രം കുറിച്ചിരുന്നു താരം. മൂന്നാമത്തെ ഒളിംപിക്‌സ് മെഡല്‍ എന്ന ചരിത്ര നേട്ടത്തിന് തൊട്ടടുത്തെത്തിയിരുന്നു അവര്‍. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മെഡല്‍ തേടി ഇറങ്ങിയത്. എന്നാല്‍ ഫൈനലില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.
Read Also: സലായുടെ മാസ്റ്റർക്ലാസിൽ ആറാടി ലിവർപൂൾ; ടോട്ടൻഹാമിനെ തകർത്തു
ഒരു ഒളിംപിക്‌സില്‍ മൂന്ന് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടമാണ് മനുവിന് അന്ന് നഷ്ടപ്പെട്ടത്. ആദ്യ സീരീസില്‍ തന്നെ പിന്നില്‍ ആയിപ്പോയതാണ് മനുവിന് തിരിച്ചടിയായത്. അടുത്ത രണ്ട് സീരീസിലും മികച്ച പ്രകടനത്തോടെ മനു രണ്ടാം സ്ഥാനത്തേക്ക് എത്തി ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. എന്നാല്‍ നാലാം സീരീസില്‍ മനു ഭാകര്‍ പിന്നിലായതോടെ ഇന്ത്യന്‍ ക്യാംപില്‍ നിരാശ പടരുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here