ഒളിമ്പ്യന്‍ മനു ഭാക്കറും ഹരിയാന മന്ത്രി അനില്‍ വിജും തമ്മില്‍ ട്വിറ്ററില്‍ നടന്ന വാക്ക്‌പോര്‍ വീണ്ടും വൈറലാവുകയാണ്. താരം പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിന് പിന്നാലെയാണ് നെറ്റിസണ്‍സ് ഇത് വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്.
മുമ്പ് യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയപ്പോള്‍ മനുവിന് രണ്ട് കോടി നല്‍കുമെന്ന് ഹരിയാന കായിക മന്ത്രിയായ അനില്‍ വിജ് പ്രഖ്യാപിച്ചിരുന്നു. മറ്റ് സര്‍ക്കാരുകള്‍ പത്തു ലക്ഷം മാത്രമാണ് ഇത്തരം മെഡല്‍ നേട്ടങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത് എന്നാല്‍ ബിജെപി സര്‍ക്കാര്‍ മാത്രമാണ് 2 കോടി നല്‍കുന്നതെന്നും അനില്‍ വിജ് മേനി പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെ മനു ചോദ്യം ചെയ്യുകയായിരുന്നു. ഇത് മന്ത്രിക്ക് അഭിമാനക്കേടാകുകയും ചെയ്തു.
ALSO READ: യൂണിയൻ ബജറ്റിനെതിരെ ജനകീയ വിചാരണ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ
2018 ഒക്ടോബറിലാണ് യൂത്ത് ഒളിംപിക്‌സില്‍ മനു സ്വര്‍ണം നേടിയത്. ഇതോടെ മന്ത്രിയുടെ പ്രഖ്യാപനവും പിന്നാലെ തന്നെ വന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം 2019 ജനുവരിയില്‍ മന്ത്രിയുടെ പ്രഖ്യാപനം ശരിയാണോ അതോ വ്യാജ വാഗ്ദാനം മാത്രമാണോയെന്ന് സ്ഥിരീകരിക്കണം എന്ന് അനില്‍ വിജിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ട് താരം ചോദിക്കുകയായിരുന്നു. മാത്രമല്ല മെഡല്‍ ജേതാക്കളുടെ പണം കൊണ്ട് മറ്റുചിലര്‍ ചില ഗെയിം കളിക്കുകയാണെന്ന് താരം കുറ്റപ്പെടുത്തുകയും ചെയ്തു.
ALSO READ: മനം കവർന്ന് മനു ഭാക്കർ; ഷൂട്ടിങിൽ വെങ്കലവുമായി ഇന്ത്യയ്ക്ക് ആദ്യ മെഡൽ
പിന്നാലെ അനില്‍ വിജ് താരത്തിനെതിരെ തിരിയുകയാണ് ഉണ്ടായത്. ഒരു പൊതുയിടത്തില്‍ ഇക്കാര്യം ഉന്നയിക്കുന്നതിന് മുമ്പ് കായിക വകുപ്പില്‍ അന്വേഷിക്കാമായിരുന്നെന്നും താരം ക്ഷമാപണം നടത്തണമെന്നുമായിരുന്നു അനില്‍ വിജിന്റെ മറുപടി. മാത്രമല്ല രണ്ടു കോടി ഉറപ്പായും നല്‍കുമെന്നും മന്ത്രിക്ക് ഉറപ്പ് നല്‍കേണ്ടിയും വന്നിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിനെ അപമാനിക്കുന്നത് ശരിയല്ലെന്ന് ഒരു ഉപദേശവും നല്‍കി. ഈ വാക്കുതര്‍ക്കം വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിജയം നേടുമ്പോള്‍ ക്രെഡിറ്റ് എടുക്കാന്‍ ചിലര്‍ വരുമെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here