ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ മനുഭാക്കര്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തു. പിതാവ് റാം കിഷന്‍ ഭാക്കറിനൊപ്പമാണ് ഛര്‍ക്കി ദാദ്രിയിലെ പോളിംഗ് സ്റ്റേഷനില്‍ മനു വോട്ടു ചെയ്യാനെത്തിയത്. ഓരോ വ്യക്തിയുടെ ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതെന്ന് താരം പറഞ്ഞു.
ALSO READ: ഛത്തിസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചെന്ന് പൊലീസ്; ഒരു ഡിആർജി ജവാന് പരിക്ക്
ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യേണ്ടത് രാജ്യത്തെ യുവതലമുറയെന്ന നിലയില്‍ നമ്മുടെ കടമയാണ്. ചെറിയ ചുവടുകള്‍ വലിയ ലക്ഷ്യത്തിലെത്തും. ഞാന്‍ ആദ്യമായി വോട്ടു ചെയ്ത് എന്നാണ് ദേശീയ മാധ്യമങ്ങളോട് മനു പറഞ്ഞു.
വോട്ടിംഗിന്റെ യൂത്ത് ഐക്കണും ബ്രാന്‍ഡ് അംബാസിഡറും മനു ഭാക്കറാണ്. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിയും ഭരണം ഒരിക്കല്‍ നഷ്ടമായ കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് ഹരിയാനയില്‍ നടക്കുന്നത്. കര്‍ഷക പ്രതിഷേധം, ഗുസ്തിതാരങ്ങളുടെ പ്രതിഷേധം എന്നിവയെല്ലാം ബിജെപി ആശങ്ക സൃഷ്ടിക്കുന്ന സംഭവങ്ങളാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിംഗ് ആറു മണിക്ക് അവസാനിക്കും.
ALSO READ: സർക്കാർ/സ്വാശ്രയ കോളേജുകളിൽ ബി ഫാം; കേന്ദ്രീകൃത വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് രെജിസ്ട്രേഷൻ
90 നിയമസഭാ മണ്ഡലങ്ങളിലായി 1031 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 20,632 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജമ്മുകശ്മീറിനൊപ്പം ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ എട്ടിനാണ്.
9.5 വര്‍ഷമായി മനോഹര്‍ ലാല്‍ ഘട്ടറാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നത്. ഇദ്ദേഹത്തിന് പിന്നാലെ നായാബ് സിംഗ് സെയ്‌നി ഈ മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. സെയ്‌നി ലാഡ്വ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വിനേഷ് ഫോഗട്ടാണ് മത്സരിക്കുന്നതില്‍ മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. സെപ്തംബര്‍ ആറിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഫോഗട്ടിനൊപ്പം ബംജ്രംഗ് പൂനിയയും കോണ്‍ഗ്രസ് അംഗമായി. 90 സീറ്റുകളില്‍ 40 സീറ്റുകളാണ് 2019ല്‍ ബിജെപിക്ക് ലഭിച്ചത്. ജെജെപിയുമായുള്ള സഖ്യത്തിലാണ് എന്‍ഡിഎ ഭരിച്ചത്. 31 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പിന്നീട് ജെജെപി സഖ്യം ഉപേക്ഷിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here