ഇന്ത്യയുടെ അഭിമാന ഷൂട്ടര്‍ മനു ഭാക്കറിന് പാരീസ് ഒളിമ്പിക്സില്‍ ലഭിച്ച രണ്ട് വെങ്കല മെഡലുകള്‍ കേടുവന്നു. മെഡലുകള്‍ നശിച്ചുവെന്ന് നിരവധി അത്‌ലറ്റുകൾ പരാതിപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി അത്‌ലറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കേടുവന്ന മെഡലുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാക്കറിന്റെ മെഡലുകളുടെ നിറം മാറിപ്പോയതാണ് പ്രശ്നം.
ഇങ്ങനെ കേടായ മെഡലുകള്‍ തിരിച്ചുനൽകുമെന്ന് ഇൻ്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) സൂചന നൽകുന്നു. മൊണ്ണെയ് ഡി പാരീസ് (ഫ്രഞ്ച് സ്റ്റേറ്റ് മിന്റ്) ആണ് മെഡലുകൾ നിർമിച്ചത്. ഫ്രാന്‍സിനായി നാണയങ്ങളും മറ്റ് കറന്‍സികളും അച്ചടിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്രഞ്ച് സ്റ്റേറ്റ് മിന്റ്. ഓരോ ഒളിമ്പിക് മെഡലിന്റെയും മധ്യഭാഗത്ത് പതിച്ച ഇരുമ്പ് കഷ്ണങ്ങള്‍ക്ക് 18 ഗ്രാം ഭാരം വരും.
Read Also: ടെസ്റ്റിലെ മോശം പ്രകടനം; രഞ്ജി കളിക്കാന്‍ കോലിയും രോഹിത്തും പന്തും
പാരീസ് ഒളിമ്പിക്‌സ് സംഘാടക സമിതി മൊണ്ണെയ് ഡി പാരീസുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍, കേടായതും തകരാറുള്ളതുമായ എല്ലാ മെഡലുകളും വരും ആഴ്ചകളില്‍ മാറ്റിനൽകും. പാരീസ് ഒളിമ്പിക്, പാരാലിമ്പിക് മെഡലുകളില്‍ പ്രസിദ്ധമായ ഈഫല്‍ ടവറിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here