കേന്ദ്ര അവഗണനയ്‌ക്കെതിരെ മനുഷ്യ ചങ്ങല; ഈവനിംഗ് വാക്ക് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈവനിംഗ് വാക്ക് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം എച്ച് സലാം എം എൽ എ ഫ്ളാഗ്ഓഫ് ചെയ്തു. തുടർന്ന് പുന്നപ്ര ജംഗ്‌ഷനില്‍ പ്രതീകാത്മക ചങ്ങല തീർക്കലിന്റെ ഉദ്ഘാടനം സിപിഐഎം ഏരിയ സെക്രട്ടറി എ ഓമനകുട്ടൻ നിർവഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എ അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു.

ALSO READ: മാനസികാരോഗ്യം സംരക്ഷിക്കണ്ടേ… എങ്കിൽ യാത്രകൾക്കായി സൈക്കിളിങ് തെരഞ്ഞെടുക്കൂ!

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി 20 ആം തിയതിയാണ് മനുഷ്യ ചങ്ങല. അതേസമയം ഡി. വൈ.എഫ്.ഐ മനുഷ്യ ചങ്ങലയുടെ മാർച്ചിങ് ഗാനം കഴിഞ്ഞദിവസം സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ റിലീസ് ചെയ്തു. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ സി.ഡി ഏറ്റുവാങ്ങിയത്.

ALSO READ: പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News