വര്‍ഗീയത ഇല്ലാത്ത ഏവര്‍ക്കും മനുഷ്യ ചങ്ങലയിലേക്ക് സ്വാഗതം: ഡിവൈഎഫ്‌ഐ

വര്‍ഗീയത ഇല്ലാത്ത എല്ലാവര്‍ക്കും മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ മുന്നോട്ട് വെക്കുന്നത് കേരളത്തിന്റെ വികാരമാണ്. കേരളത്തോട് കേന്ദ്രം പക പോക്കുകയാണ്. കേരളം ഡിവൈഎഫ്‌ഐ മനുഷ്യചങ്ങലയില്‍ അണിചേരണം. മാധ്യമങ്ങള്‍ മറിയകുട്ടിമാര്‍ക്ക് പിറകെ മാത്രം പോകുന്നു. യഥാര്‍ത്ഥ വിഷയങ്ങള്‍ മാധ്യമങ്ങള്‍ മറക്കുന്നുവെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

ALSO READ: മൈഗ്രേഷൻ കോൺക്ലേവ് 2024; ഉദ്ഘാടനം ഇന്ന്

മനുഷ്യച്ചങ്ങല കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ തുടങ്ങും. മനുഷ്യച്ചങ്ങലിയിലെ ആദ്യ കണ്ണിയായി എഎ റഹീം എംപിയും അവസാന കണ്ണിയായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പങ്കെടുക്കും. മനുഷ്യച്ചങ്ങലയിലേക്ക് യൂത്ത് കോണ്‍ഗ്രസിനെയും അദ്ദേഹം ക്ഷണിച്ചു. അങ്ങനെ എങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ സമരത്തില്‍ പങ്കെടുക്കട്ടെയെന്നും വി.കെ സനോജ് പറഞ്ഞു. 20 ലക്ഷം യുവജനങ്ങളാണ് മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുക. ഇതിന് പുറമെ മറ്റ് മേഖലയില്‍ ഉള്ളവരും അണിചേരും. മുദ്രാവാക്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്തതാണ് എല്ലാവരെയും സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ഇറാനിൽ പാകിസ്ഥാന്റെ പ്രത്യാക്രമണം; കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News