എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയകക്ഷികളുമായി സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടില്‍ മതേതരവാദികളായ കോണ്‍ഗ്രസുകാര്‍ അതൃപ്തരാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഈ അതൃപ്തി പരസ്യമാക്കി നിരവധി പേരാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിന് പിന്തുണയുമായി മുന്നോട്ട് വരുന്നത്. എസ്ഡിപിഐ മാത്രമല്ല അധികാരത്തിനായി ബിജെപിയുമായും നീക്കുപോക്ക് നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നുവെന്ന് അതൃപ്തി പരസ്യമാക്കി പുറത്തുവരുന്നവര്‍ പറയുന്നു. നഗരസഭയ്‌ക്കെതിരെ സമരമുയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.
സി കൃഷ്ണകുമാര്‍ ജയിച്ച വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ ലീഡ് ഈ നീക്കുപോക്കിന്റെ ഭാഗമാണ്. പാലക്കാട് ഷാഫി നടപ്പിലാക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങളാണ്. ഉപതെരഞ്ഞെടുപ്പില്‍ ഷാഫി പരിശ്രമിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാണെന്ന് സുരേഷ് ബാബു പറഞ്ഞു.
ALSO READ:‘ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്ന്’: മന്ത്രി എം ബി രാജേഷ്
ഓട്ടോ ചിഹ്നത്തില്‍ മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ഷാഫിയുടെ നോമിനിയാണെന്ന് സുരേഷ് ബാബു പറഞ്ഞു. പിന്‍വലിക്കാന്‍ മറന്നുപോയെന്നത് ചോദ്യങ്ങളെ അവഗണിക്കാനുള്ള പ്രതികരണമാണ്. കോണ്‍ഗ്രസ് – ബിജെപി ഡീല്‍ പാലക്കാട് നടക്കില്ലെന്നും സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഓരോ ദിവസവും കോണ്‍ഗ്രസില്‍ നിന്നും സരിന് പിന്‍തുണയറിയിച്ചെത്തുന്ന നേതാക്കളും പ്രവര്‍ത്തകരും ഇതിന് തെളിവാണെന്നും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here