‘അഴീക്കോടനെ വേട്ടയാടിയത് പോലെ പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുന്നു’; എ കെ ബാലൻ

സഖാവ് അഴീക്കോടൻ രാഘവനെ വേട്ടയാടിയ പോലെ പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് എ കെ ബാലൻ. സഖാഖ് പിണറായി വിജയന്റെ അക്ഷീണ പ്രവർത്തനമാണ് വീണ്ടും എൽഡിഎഫിനെ ഭരണത്തിലെത്തിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

ALSO READ: ലോക്‌സഭയില്‍ മുസ്ലിം എംപിയെ ‘തീവ്രവാദി’യെന്ന് വിളിച്ച സംഭവം, ബിജെപിക്ക് തലവേദന, നടപടി താക്കീതിലൊതുക്കി സ്പീക്കര്‍

അഴീക്കോടൻ രാഘവൻ സ്മാരകദിനത്തിൽ പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ മണ്ഡലസദസ്സ് പരുപാടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ യുഡിഎഫ് എന്തിനെയാണ് ബഹിഷ്കരിക്കാത്തത് എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് ആദ്യത്തെ സംഭവമാണെന്നും ജനങ്ങളുമായി സംവദിക്കാനാണ് ഇത്തരത്തിലൊരു സദസ്സെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News