വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നതിന് ഗുണങ്ങളേറെ…

ഭക്ഷണം പോലെ തന്നെ ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ് വെള്ളം. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പൊതുവേ പറയാറുണ്ട്. ഇതിനായ പല ചേരുവകള്‍ ഇട്ടും വെള്ളം തിളപ്പിയ്ക്കാം. ഇത്തരത്തില്‍ ഒന്നാണ് ജീരകം. രാവിലെ വെറുംവയറ്റില്‍ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.

ALSO READഇതുവരെ ടോപ് പെര്‍ഫോമര്‍ ഇനി ബെസ്റ്റ് പെര്‍ഫോര്‍മെര്‍; നേട്ടങ്ങളുമായി ഒരേയൊരു കേരളം

രാവിലെ ജീരകവെള്ളം കുടിയ്ക്കുന്നത് ദഹനം സുഖമമാക്കാന്‍ ഏറെ നല്ലതാണ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു. കൂടാതെ മലബന്ധം പോലുളള പ്രശ്നങ്ങള്‍ അകറ്റാനും ജീരകവെള്ളം ഏറെ സഹായകമാണ്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഏറെ ഗുണകരമാണ് ഇത്.

ALSO READപ്രധാനമന്ത്രി കൊച്ചിയിൽ; സ്വീകരിച്ച് മുഖ്യമന്ത്രി

പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ് ജീരകവെള്ളം.ഇതില്‍ അടങ്ങിയിരിക്കുന്ന ആല്‍ഡിഹൈഡ് എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ജീരകം.തടി കുറയ്ക്കാന്‍ വെറുംവയറ്റിലെ ജീരകവെള്ളം ഏറെ നല്ലതാണ്. ജീരകം പൊതുവേ കൊഴുപ്പലിയിച്ച് കളയാന്‍ മികച്ചതാണ്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കഴിയുന്ന ഒന്നാണ് ജീരകം.രക്തശുദ്ധി വരുത്താനും അയേണ്‍ വര്‍ദ്ധിപ്പിയ്ക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News