പുലര്‍ച്ചെ മുതല്‍ കൂട്ടക്കുരുതി; ഗാസയില്‍ ഈ പകല്‍ മാത്രം കൊല്ലപ്പെട്ടത് അമ്പതിലേറെ പേര്‍

gaza-israel

ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയില്‍ 54 പേർ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിന് നേരെ രണ്ടാം ദിനവും ആക്രമണമുണ്ടായി. മെഡിക്കല്‍ സ്റ്റാഫിനും നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ളവർക്കും പരിക്കേറ്റു.

കമാല്‍ അദ്വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഹൊസാം അബു സഫിയ ആക്രമണത്തിൻ്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. രോഗികളും ജീവനക്കാരും പരിഭ്രാന്തിയോടെയും ഭയത്തോടെയും നിൽക്കുന്നത് കാണാം. അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ ഖബാത്തിയയില്‍ ഇസ്രയേൽ സൈന്യം റെയ്ഡ് നടത്തി മൂന്ന് പലസ്തീന്‍ പൗരന്മാരെ കൊന്നു.

Read Also: ചോരക്കൊതി മാറാതെ ഇസ്രയേല്‍; നവജാതശിശുക്കളുള്‍പ്പെടുന്ന ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേൽ ആക്രമണത്തിൽ 43,391 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,02,347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ അന്ന് ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News