സഹകരണമേഖലയിലെ വന്‍ നിക്ഷേപത്തിലാണ് പലരുടേയും കഴുകന്‍ കണ്ണുകള്‍; മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപത്തിന് മേല്‍ കഴുകന്‍ കണ്ണുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാട് അഭിവൃദ്ധിപ്പെടരുത് എന്ന ചിന്തയാണ് ബഹുജന സദസ്സ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിന് പിന്നിലെന്നും കണ്ണൂരില്‍ സി പിഐ എം പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ജീവിതമുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വലിയ നിക്ഷേപമാണ് സഹകരണ ബാങ്കുകളില്‍ ഉള്ളത്.ആ നിക്ഷേപത്തിന് മുകളിലാണ് പലരുടെയും കഴുകന്‍ കണ്ണുകള്‍.ഇത് എങ്ങനെ കൈക്കലാക്കാമെന്നാണ് ആലോചന.നോട്ട് നിരോധന കാലത്ത് സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞ് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു.കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണ് നീക്കം.അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഒസൈറിസ് റെക്സ് ദൗത്യം വിജയം

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും നിക്ഷേപം ഭദ്രമായിരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിക്ഷേപം ആകര്‍ഷിക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും മോഹനവാഗ്ദനങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.കേരളത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ തയ്യാറാകുന്നില്ല.മന്ത്രിമാര്‍ പങ്കെടുക്കുന്ന ബഹുജന സദസ്സ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം നാട് അഭിവൃദ്ധിപ്പെടരുത് എന്ന ചിന്താഗതി കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സി പി ഐ എം മാവിലായി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Also Read: തെളിയുന്നത് കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News