പെൻഷൻ തട്ടിപ്പിൽ പല അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട് എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷനേതാവ് പറയുന്നത് പോലെ ആദ്യമെ പേര് പുറത്ത് വിടാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിച്ച് വരുകയാണ് എന്നും പ്രതിപക്ഷനേതാവിന്റെ താത്പര്യത്തിൽ സന്തോഷമുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also read: മനുഷ്യചങ്ങല തീർത്ത് കേന്ദ്ര സർക്കാരിനോടുള്ള നാടിൻ്റെ പ്രതിഷേധം അറിയിച്ച് വയനാട്
പെൻഷൻ തട്ടിപ്പിൽ ഒട്ടേറെ സാങ്കേതിക പരിശോധനകൾ വേണ്ടതുണ്ട്. പേര് വിവരങ്ങൾ പരിശോധിച്ച ശേഷം വിവരങ്ങൾ പുറത്ത് വിടും. സാങ്കേതികപ്രശ്നങ്ങൾ കടന്നു കൂടിയോ എന്നും പരിശോധിക്കും എന്നും മന്ത്രി പറഞ്ഞു പാലക്കാട് ട്രോളി വിവാദത്തിൽ ആ പെട്ടിക്കകത്ത് പണം ഉണ്ടായിരുന്നോ എന്നതല്ല വിഷയം. പക്ഷേ അത്തരം ഇടപെടലുകൾ നടക്കുന്നുണ്ട്. അത് ശരിയായ പ്രവണതയല്ല. ഓരോ ദിവസവും ബി ജെ പി നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണം ഇതെല്ലാം ശരിവയ്ക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു.
'Many investigations need to be done in pension fraud': Minister KN Balagopal
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here