‘മഴ വില്ലനാകുന്നു’, സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വ്യാപകനഷ്ടം; പുന:സ്ഥാപന പ്രവർത്തനങ്ങൾ തുടരുന്നു

Rain

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. കൊടുങ്കാറ്റിൽ വൃക്ഷങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞും ആയിരത്തിലേറെ വൈദ്യുതി പോസ്റ്റുകളാണ് തകർന്നിട്ടുള്ളത്. നിരവധി ട്രാൻസ്ഫോർമറുകൾക്കും സാരമായ കേടുപാടുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്.

ALSO READ: ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടി വെപ്പിൽ മരിച്ചവരുടെ 9 ആയി

ലോവർ പെരിയാർ ജലവൈദ്യുത പദ്ധതിയുടെ സ്വിച്ച് യാർഡിൽ രണ്ടുതവണ തീവ്രമായ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഇടുക്കി – ലോവർ പെരിയാർ I & II, ലോവർ പെരിയാർ – ബ്രഹ്മപുരം I എന്നീ 220 കെ വി ഫീഡറുകൾ ഓഫ് ചെയ്തിരിക്കുകയാണ്. പദ്ധതിയിലെ മൂന്ന് ജനറേറ്ററുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മറ്റ് ഫീഡറുകൾ വഴി പ്രസരണം ചെയ്തുവരികയാണ്.

കഠിനമായ പ്രതികൂല കാലാവസ്ഥയിലും എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരാണ് വിതരണമേഖലയിലെ കെ.എസ്.ഇ.ബി. ജീവനക്കാര്‍. മിക്കവാറും ഇടങ്ങളിൽ ഇതോടകം തന്നെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. രൂക്ഷമായ നാശനഷ്ടമുണ്ടായ മേഖലകളിൽ തകരാറുകൾ പരിഹരിച്ച് വൈദ്യുതിയെത്തിക്കാനുള്ള കഠിനപ്രയത്നം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്.

ALSO READ: ‘മഴ മുറുകുന്നു’, സുരക്ഷ കണക്കിലെടുത്ത് പാലക്കാടിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു

പ്രകൃതിദുരന്തത്താൽ വൈദ്യുതിശൃംഖലയ്ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെയും 11 കെ.വി. ലൈനുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും കെ എസ് ഇ ബി മുന്‍ഗണന നൽകുക. തുടര്‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. തികച്ചും പ്രതികൂലമായ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.

മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം. വൈദ്യുതിത്തകരാർ സംബന്ധമായ പരാതി അറിയിക്കാൻ1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി രേഖപ്പെടുത്താൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News