‘ജയിലർ’റിലീസ് ദിനം ചെന്നൈയിലും ബംഗളൂരുവിലും നിരവധി ഓഫിസുകൾക്ക് അവധി

‘ജയിലർ’ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകർ. സൂപ്പർ സ്റ്റാർ രജനികാന്ത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന സിനിമ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. എന്നാൽ സ്റ്റൈൽ മന്നന്റെ വമ്പൻ സീനുകൾ കാണാൻ റിലീസ് ദിനമായ ആഗസ്റ്റ് 10ന് ചെന്നൈയിലെയും ബംഗളൂരുവിലെയും നിരവധി ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പല കമ്പനികളും സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകമെങ്ങു​മുള്ള രജനി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. അതേസമയം 2016 ലെ രജനി ചിത്രമായ ‘കബാലി’ റിലീസ് ചെയ്തപ്പോഴും സമാന രീതിയിൽ പല കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു.

also read :ട്രാഫിക് പോലീസുകാരന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് എം എസ് ധോണി

2023ൽ ഏറ്റവും കൂടുതൽ വിദേശ സ്ക്രീനുകളിൽ എത്തുന്ന ഇന്ത്യൻ ചിത്ര​മെന്നതും ജയിലറിന്റെ നേട്ടമാണ്. എന്നാൽ വിദേശത്തുനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂ​ടെ മാത്രം 10 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, തമന്ന ഭാട്ടിയ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

also read :ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്; മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News