കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് എലത്തൂരിൽ  ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു .അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന്

കോഴിക്കോട് തലശ്ശേരി റൂട്ടിൽ ഓടുന്ന കനിക ബസ്സാണ് അപകടത്തിൽ പെട്ടത് രാവിലെ 8 മണിയോടെയായിരുന്നു അപകടം.വിദ്യാർത്ഥികളും ജീവനക്കാരുമടക്കം ബസ് നിറയെ യാത്രക്കരുണ്ടായിരുന്നു. അമിത വേഗതയിൽ വന്ന ബസ് ടിപ്പർ ലോറിയുമായി ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സു പോലീസും നടത്തിയ സമയോചിത ഇടപെടൽ കാരണമാണ് അപകടത്തിൽ പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിരവധി അപകടങ്ങളാണ് സൃഷ്ടിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചാണ് മരണ വേഗത്തിലുള്ള ഓട്ടം അധികൃതരുടെ ഇടപ്പെടൽ അനിവാര്യമെന്ന് നാട്ടുകാർ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News