ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം; ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; നിരവധിപേർക്ക് പരുക്ക്

ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ അൽ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്തവ മതസ്ഥരെ കൂടാതെ നിരവധി മുസ്ലിം മത വിശ്വാസികളും പള്ളിക്കകത്ത് അഭയം പ്രാപിച്ചിരുന്നു.

ALSO READ:പോരാട്ടത്തിന്‍റെ നൂറ്റാണ്ട്; നൂറില്‍ വി എസ്

അതേസമയം അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ നടത്തിയ ഷെൽ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കടന്നു. പരുക്കേറ്റവരുടെ എണ്ണം 13000 കടന്നു.

ALSO READ:വിപ്ലവം… പോരാട്ടം…നിതാന്തസമരം; സമരയൗവ്വനം @100

അതേസമയം സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാൻ ആവില്ലെന്നാണ് ഇസ്രയേലിന് ആയുധം നൽകിയതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് . ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിൻ്റെ അനുമതി തേടുമെന്നും ബൈഡൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News