ബുദ്ധദേബ് ഭട്ടാചാര്യയുടെ പൊതുദർശനം തുടരുന്നു; അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് മുതിർന്ന നേതാക്കൾ

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ പൊതുദർശനം തുടരുന്നു. രാവിലെ നിയമ സഭ മന്ദിരത്തിൽ പൊതു ദർശനം നടത്തിയിരുന്നു. തുടർന്ന് വിലാപയാത്രയായി മൃതശരീരം പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫിസിൽ എത്തിച്ചു. സംസ്ഥാന കമ്മറ്റി ഓഫിസിൽ വൈകിട്ട് 4 മണി വരെയാണ് പൊതുദർശനം നടത്തുക.

Also Read: ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്, ദില്ലിയുടെ കോളനിയല്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

തുടർന്ന് വിലാപയാത്രയായി ഒരു കിലോ മീറ്റർ അകലത്തിലുള്ള എൻ ആർ എസ് മെഡിക്കൽ കോളേജിലേക്ക് സമർപ്പിക്കാനായി എത്തിക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ പ്രകാശ് കാരാട്ട്, ബൃന്ദ കരാട്ട്, മണിക്ക് സർക്കാർ, എം എ ബേബി ഉൾപ്പെടെയുള്ളവരും ആദരാഞ്ജലി അർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടിയാണ് ആദരാജ്ഞലി അർപ്പിച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ആദരാജ്ഞലി അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News