ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ നിരവധിപേരെ മാറ്റി പാർപ്പിച്ചു; കനത്ത ജാഗ്രതാ നിർദ്ദേശം

ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച തീരം തൊടാനിരിക്കെ ഗുജറാത്തിലെ കച്ചിലും ദ്വാരകയിലുമായി നിരവധിപ്പേരെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചിട്ടുണ്ട്‌. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സൗരാഷ്‌ട്ര-കച്ച്‌ മേഖല വഴി വ്യാഴാഴ്ച ജാഖു തുറമുഖത്തിന് സമീപം ചുഴലിക്കാറ്റ്‌ കാരത്തോടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതോടെ ഗുജറാത്തിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചു തുടങ്ങി.

also read; ബിപോര്‍ജോയ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപകമഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും. കൺട്രോൾ റൂമുകൾ തുറക്കും. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഗുജറാത്ത്‌, തമിഴ്‌നാട്‌, പഞ്ചാബ്‌, ഒഡിഷ എന്നിവിടങ്ങളിലേയ്‌ക്ക്‌ എൻഡിആർഎഫ്‌ സംഘങ്ങളെയും നിയോഗിച്ചു. ഗുജറാത്തിൽ 67 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള തിരുന്നൽവേലി – ജാംനഗർ എക്‍സ്പ്രസും ഇതിൽപെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News