ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; രണ്ടു പോലീസുകാർക്ക് പരിക്ക്

MAOIST ATTCK

ഛത്തീസ്ഗഡിൽ പോലീസ്കാർക്കെതിരെ മാവോയിസ്റ്റ് ആക്രമണം. രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ജാഗർഗുണ്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് അപകടം. മൂർച്ചയേറിയ ആയുധങ്ങൾ വച്ച് ആക്രമിക്കുകയായിരുന്നു.

ALSO READ; ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല

മറ്റൊരു സംഭവത്തിൽ, ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ നടന്ന വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. കാർ കുളത്തിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ലാരിമയിൽ നിന്ന് സൂരജ് പൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

NEWS SUMMERY: Maoist attack on policemen in Chhattisgarh. Two policemen were injured

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News