ഛത്തിസ്ഗഡില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍, ഒരു വര്‍ഷത്തിനിടെ 9 കൊലപാതകങ്ങള്‍

ഛത്തിസ്ഗഡില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍. നാല്‍പതുകാരനായ കോണ്‍ട്രാക്ടര്‍ കൈലാഷ് നാഗിനെയാണ് കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തുന്ന ബിജെപി പ്രവര്‍ത്തകരില്‍ ഒമ്പതാമത്തെയാളാണ് 40കാരനായ നാഗ്.

ALSO READ:  ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

നാഗിനെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാളുടെ ജെസിബി കത്തിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാത്തെ കൊലപാതകമാണിത്. ബിജാപൂര്‍ ആസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെ ഭൂരിപാനിയിലാണ് സംഭവം.

ALSO READ:  കടലുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്ന മനുഷ്യൻ; ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗത്തിൽ അനുശോചിച്ച് എൻ പി ചന്ദ്രശേഖരൻ

സംഭവം നടക്കുമ്പോള്‍ വനം വകുപ്പ് നാഗിന്റെ ജെസിബി ഉപയോഗിച്ച് വനത്തിനുള്ളില്‍ കുളം കുഴിക്കുകയായിരുന്നു. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ നാഗിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News