വയനാട് തലപ്പു‍ഴയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം, പ്രദേശവാസിയുടെ വീട്ടിലെത്തി ലാപ്ടോപ് ചാര്‍ജ് ചെയ്തു

വയനാട് തലപ്പുഴ ചുങ്കം പൊയിലിൽ അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശവാസിയായ വെളിയത്ത് ജോണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. കഴിഞ്ഞ ദിവസം കമ്പമല വന്ന് കെഎഫ് ഡിസി  ഓഫീസ് അടിച്ചു തകർത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് വന്നതെന്നാണ് സൂചന.

ALSO READ: സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പാക്കേജോടെ പരിഹരിക്കും, നിക്ഷേപകർക്ക് ആശങ്ക വേണ്ട, സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: മന്ത്രി വി എന്‍ വാസവന്‍

രാത്രി ഏഴരയോടെ ജോണിയുടെ വീട്ടിലെത്തിയ സംഘം പത്തര വരെ ചെലവഴിച്ചു. ലാപ്ടോപ്പും മൊബൈലും ചാർജ് ചെയ്ത മാവോവാദികൾ കമ്പമല വിഷയവുമായി ബന്ധപ്പെട്ട പത്ര കട്ടിംഗും വീട്ടുകാരിൽ നിന്നും വാങ്ങി. തുടർന്ന് പലചരക്ക് സാധനങ്ങളും മറ്റും വീട്ടുകാരോട് ചോദിച്ച് വാങ്ങിയ ശേഷം മടങ്ങി പോകുകയും ചെയ്തു. ജോണിയുടെ വീട്ടിലെത്തുന്നതിന് മുൻപ് സമീപത്തെ മറ്റാരു വീട്ടിലും സംഘം പോയിരുന്നതായും സൂചനയുണ്ട്.

ALSO READ:  കേര‍ളം നിപയെ അതിജീവിച്ചു, സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News