വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. സ്വകാര്യ റിസോര്‍ട്ടിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് മാവോയിസ്റ്റ് സായുധ സംഘമെത്തിയത്. ഇവിടെയുള്ള ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദേശങ്ങളയച്ച സംഘം ഒന്നരമണിക്കൂര്‍ സ്ഥലത്തുണ്ടായിരുന്നു.

കബനി ഏരിയാ സമിതി വക്താവ് എന്ന പേരിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദേശമെത്തിയത്. സി പി (ഐ) എം ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെയും മുന്‍ എം എല്‍ എ സി കെ ശശീന്ദ്രനെതിരെയും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. തോട്ടം തൊഴിലാളിയെ മാവോയിസ്റ്റ് സംഘം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തൊഴില്‍ സുരക്ഷ ആവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ഒന്നരമണിക്കൂര്‍ സ്ഥലത്തുണ്ടായിരുന്ന സംഘം ഭക്ഷണസാധങ്ങള്‍ ശേഖരിച്ച് മടങ്ങി.സ്ഥലത്ത് പൊലീസ് തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ തെരച്ചില്‍ നടത്തുകയാണ്. ഹെലികോപ്ടറും ഡ്രോണ്‍ ക്യാമറകളുമുപയോഗിച്ച് പൊലീസ് കഴിഞ്ഞ ദിവസം പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സായുധസംഘം വീണ്ടുമെത്തിയത്.

READ ALSO:ദേശീയ പാതയില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രികന്‍ ബസ്സിടിച്ച് മരിച്ചു

അതേസമയം ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. തിരുനെല്ലി, തലപ്പുഴ, തൊണ്ടര്‍നാട്, പടിഞ്ഞാറേത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സുരക്ഷ ശക്തമാക്കിയത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. കമ്പമല കേന്ദ്രീകരിച്ച് വയനാട് കണ്ണൂര്‍ വനാതിര്‍ത്തികളില്‍ ഇതേ സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. വീണ്ടും മക്കിമലയില്‍ സായുധ സംഘമെത്തിയതോടെ കൂടുതല്‍ ഊര്‍ജ്ജിതമായ നടപടികള്‍ക്കൊരുങ്ങുകയാണ് പൊലീസ്.

READ ALSO:വിനയ് ഫോര്‍ട്ട് ചിത്രം ‘സോമന്റെ കൃതാവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News