വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് നാല് പേരടങ്ങുന്ന സംഘം

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. നാലുപേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ 6.10 -ഓടെ തലപ്പുഴ കമ്പമലയിലെ പാടിയിൽ എത്തിയത്. ഇവരിൽ രണ്ടുപേരുടെ കയ്യിൽ ആയുധമുണ്ടായിരുന്നു. വോട്ട് ബഹിഷ്കരിക്കുക എന്നായിരുന്നു സംഘം ആഹ്വാനം ചെയ്തത്. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ ഇവർ കാട്ടിലേക്ക് മടങ്ങി. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്.

Also Read; ‘മോദിക്ക് പിറകെ വിഷം തുപ്പി യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News