വയനാട്ടില്‍ മാവോയിസ്റ്റ് സംഘം ചുറ്റിത്തിരിയുന്നു, വീട് കയറി പലവ്യഞ്ജനം ശേഖരിച്ചു: പൊലീസ് അന്വേഷണം

വയനാട്‌ തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ്‌ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പൊലീസ്‌ അന്വേഷണം ശക്തമാക്കി. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെയുമെത്തിയത്‌. കമ്പമലയിൽ കെ എഫ്‌ ഡി സി ഓഫീസ്‌ തകർത്ത സംഘം തന്നെയാണ്‌ തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിലുമെത്തിയതെന്നാണ്‌ പോലീസ്‌ നിഗമനം.

കമ്പമല എസ്റ്റേറ്റ് ഓഫീസില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ രണ്ട്‌ കിലോമീറ്റർ അകലെയാണ്‌ വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയത്‌.തലപ്പുഴ പൊയില്‍ വെളിയത്ത് ജോണി, തൊഴാലപുത്തന്‍പുരയില്‍ സാബു എന്നിവരുടെ വീടുകളിലാണ് അഞ്ചംഗ സായുധ മാവോയ്‌സ്റ്റ് സംഘം എത്തിയതെന്ന് പോലീസ്‌ പറയുന്നു. പ്രദേശത്ത് മൂന്നുമണിക്കൂര്‍ ചിലവഴിച്ച സംഘം മൊബൈല്‍ഫോണ്‍, ലാപ്‌ടോപ് എന്നിവ ചാര്‍ജ് ചെയ്ത ശേഷമാണ്‌ മടങ്ങിയത്‌.

ALSO READ: ‘ആ വിറയല്‍ മാറിയിട്ടില്ല സര്‍,വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’; സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തില്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്റെ വൈറല്‍ കുറിപ്പ്

ഇതോടെ കണ്ണൂർ വയനാട്‌ അതിർത്തി വനമേഖലയിൽ പോലീസ്‌ പരിശോധന ശക്തമാക്കി.സായുധ സംഘം പ്രദേശത്ത്‌ തന്നെയുണ്ടെന്ന നിഗമനത്തിലുമാണ്‌ പോലീസ്‌.വനാതിർത്തികളിലും അതിർത്തി ചെക്പോസ്റ്റുകളിലും തണ്ടർബോൾട്ട്‌ പോലീസ്‌ സംഘങ്ങൾ വാഹന പരിശോധനയുൾപ്പെടെ നടത്തുന്നുണ്ട്‌.മാവോയിസ്റ്റ്‌ ഭീഷണി നിലനിൽക്കുന്ന പോലീസ്‌ സ്റ്റേഷനുകളിലുൾപ്പെടെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.കമ്പമലയിൽ കെ എഫ്‌ ഡി സി ഓഫീസ്‌ അടിച്ചുതകർത്ത സംഘം തന്നെയാണ്‌ തലപ്പുഴയിലുമെത്തിയത്‌ എന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

സി പി മൊയ്തീൻ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങളാണ്‌ പോലീസിന്റെ പക്കലുള്ളത്‌.കമ്പമലയിൽ നിന്നും തലപ്പുഴയിൽ നിന്നും ദൃസാക്ഷികളുടെ മൊഴികൾ പൊലീസ്‌ ശേഖരിച്ചിരുന്നു. സംഭവത്തിൽ യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയേക്കും.ശ്രീലങ്കൻ തമിഴ്‌ അഭയാർത്ഥി പുനരധിവാസ മേഖല വനാതിർത്തിയോട്‌ ചേർന്ന പ്രദേശം കൂടിയാണ്‌.2021ൽ മാവോയിസ്റ്റ്‌ സംഘങ്ങളെത്തി ഇവിടെ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയിരുന്നു.

ALSO READ: പ്ലേ സ്റ്റോറില്‍ എ‍ഴുപതിലധികം വ്യാജ ലോണ്‍ ആപ്പുകള്‍, നടപടിയുമായി കേരളാ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News