കേന്ദ്രസര്‍ക്കാരും സഭകളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹാന്‍ പ്രഥമെനെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന.ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സംഘടിപ്പിച്ച മോര്‍ അത്തേനേനേഷ്യസ് യോഹാന്‍ പ്രഥമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ALSO READ : ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറ് കത്തി; ഡ്രൈവര്‍ വെന്തുമരിച്ചു
സഭകളും സര്‍ക്കാരും തമ്മിലുള്ള യോജിപ്പിന് ഒരു പാലമായി വര്‍ത്തിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. മാനവിക സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. പഞ്ചാബിലെയും ജയ്‌സാല്‍മീറിലെയും തെരുവുകളില്‍ പട്ടിണി കിടക്കുന്നവരെ അദ്ദേഹം വിരുന്നൂട്ടി. പ്രകൃതി ക്ഷോഭങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെെൈ കൈ അയച്ച് സഹായിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംെൈ കൈത്താങ്ങായി. അദ്ദേഹം നല്‍കിയ സാമൂഹിക സന്ദേശം ഇന്ത്യയുടെ അതിരുകള്‍ കടന്ന് ഏഷ്യ മുഴുവന്‍ വ്യാപിച്ചുവെന്നും ലഫ്. ഗവര്‍ണര്‍ പറഞ്ഞു.
ALSO READ : കുവൈറ്റ് തീപിടിത്തം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളികൂടി ആശുപത്രി വിട്ടു
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് േെഫലേ ലോഷിപ്പ് ബിഷപ്പ് ജോര്‍ജ് ഈപ്പന്‍, ചര്‍ച്ച് ഓഫ് സൗത്തിന്ത്യ ബിഷപ്പ്‌െൈ റൈറ്റ്. റവ. വി.എസ്. ഫ്രാന്‍സിസ്, ഗീവര്‍ഗീസ് മോര്‍ കൂറിേലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ, ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, കുറിയാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, സാമുവല്‍ മോര്‍ തിയോഫിലസ് എപ്പിസ്‌കോപ്പ, ഡോ. ദാനിയല്‍ മോര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, നിയുക്ത എം.പി. ആന്റോ ആന്റണി, മാത്യൂ ടി. തോമസ് എം.എല്‍.എ, പ്രഫ. പി.ജെ.കുര്യന്‍, സംവിധായകന്‍ ബ്ലസി, സ്റ്റീഫന്‍ ദേവസി, സഭ പി.ആര്‍. ഓ ഫാ.സി ജോ പന്തപ്പള്ളില്‍, സെക്രട്ടറി ഫാ. ഡാനിയല്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here