‘വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്…’; കത്തോലിക്കാ സഭയ്ക്ക് അഭിമാനമായി മാർ ജോർജ് കൂവക്കാട്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ

mar george koovakkad

മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചാണ് സ്ഥാനാരോഹണച്ചടങ്ങുകൾ നടന്നത്. ഇന്ത്യൻ സമയം രാത്രി 8.30 ഓടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. അഭിമാന നിമിഷമെന്ന് കത്തോലിക്കാ സഭയും, വിശ്വാസികളും അഭിപ്രായപ്പെട്ടു.

മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങാണ് നടന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ചടങ്ങുകൾക്ക് നേതൃത്വം നേതൃത്വം നൽകിയത്. പുതിയ കർദിനാൾമാർക്ക് മാർപാപ്പ സ്ഥാനചിഹനങ്ങളായ സ്വർണ മോതിരവും ചുവന്ന തലപ്പാവും അണിയിക്കുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.

ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ മാർ ജോർജ് കൂവക്കാട് വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ്. കത്തോലിക്ക സഭയിൽ സാധാരണ മെത്രാന്മാരെയാണ് കർദിനാൾമാരായി ഉയർത്തുക. പൗരോഹിത്യത്തിൽ മാർപാപ്പ കഴിഞ്ഞാൽ ഒരു പുരോഹിതന് എത്താൻ കഴിയാവുന്ന ഏറ്റവും ഉയർന്ന സ്ഥാനമാണ് സഭയിലെ രാജകുമാരൻ എന്നറിയപ്പെടുന്ന കർദിനാൾ പദവി.

മാമ്മൂട് കൂവക്കാട് ജേക്കബ് വർഗീസ്, ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മാർ ജോർജ് കൂവക്കാട്. 2004 ജൂലൈ 24നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഒക്ടോബർ ആറിന് മധ്യാഹ്ന പ്രാർഥനയ്ക്കിടെയാണ് മാർപാപ്പ ജോർജ് കൂവക്കാടിനെ കർദിനാളായി പ്രഖ്യാപിച്ചത്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും ഉൾപ്പെടെ നിരവധിപ്പേർ ചരിത്ര മുഹൂർത്തതിന് വത്തിക്കാനിൽ സാക്ഷിയായി. മാർ കൂവക്കാടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശരി അതിരൂപതയിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധി സംഘവും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

കേരളത്തിൽനിന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം പുതിയ 21 കർദിനാൾമാരും കാർമികത്വം വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News