മാർ ജോസഫ് പാംപ്ലാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്

ബിജെപി അനുകൂല പ്രസ്താവനയ്ക്ക് മുൻപ് കണ്ണൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്നും ബിഷപ്പ് പ്രതികരിച്ചു.എന്നാൽ കൂടിക്കാഴ്ചയിൽ റബ്ബർ വില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി എന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തലശ്ശേരി ബിഷപ്പ് ഹൗസിൽവെച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ കണ്ടത്. മൂന്നു ദിവസത്തിന് ശേഷമായിരുന്നു ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസംഗം.എന്നാൽ കൂടിക്കാഴ്ചയും പ്രസംഗവും തമ്മിൽ ബന്ധമില്ലെന്ന് മാർ ജോൺഫ് പാംപ്ലാനി പ്രതികരിച്ചു.

അതേസമയം, ബിജെപി അനുകൂല പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആലോചിച്ച് പറഞ്ഞ കാര്യമാണത്…അണുവിട വ്യത്യാസമില്ലാതെ കർഷകരുടെ പക്ഷത്ത് നിന്നാണ് സംസാരിച്ചത്.അതിൽ ഉറച്ച് നിൽക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News