ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന്

കാലംചെയ്ത ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന്. ചങ്ങനാശ്ശേരി മെട്രോപൊലീത്തൻ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും.വിശുദ്ധ കുർബാനയ്ക്ക് ശേഷം നഗരി കാണിക്കൽ ചടങ്ങിൽ 250 പരം ഇടവകളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കും.പ്രിയ ഇടയന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ചങ്ങനാശേരി സെൻ്റ് മേരീസ് കത്തീഡ്രലിൽ ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി രൂപത ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു പ്രാർത്ഥനകൾക്ക് ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News