മാര്‍ ജോസഫ് പൗവ്വത്തില്‍ അന്തരിച്ചു

ചങ്ങാനാശേരി അതിരൂപത മുന്‍ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചങ്ങനാശേരി സെന്റ് തോമസ് ആശുപത്രിയില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കുറുമ്പനാടം പൗവ്വത്തില്‍ ഉലഹന്നാന്‍- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14-നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29-ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.

1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപോലീത്തയായി 1985 നവംബര്‍ അഞ്ചിന് നിയമിക്കപ്പെട്ടു. 2007 മാര്‍ച്ച് 19ന് വിരമിച്ചു. ഇരുപത്തിരണ്ട് വര്‍ഷം അദ്ദേഹം പദവിയില്‍ തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News