ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിൽ സ്ഥാനമേറ്റു. സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് സഭയുടെ യാത്ര അയപ്പും നൽകി.
ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായിട്ടാണ് മാർ തോമസ് തറയിലിൽ സ്ഥാനാമേറ്റത്. പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹന് ചടങ്ങ്. .ചങ്ങാനാശേരി മെട്രോ പൊലിത്തൻ പള്ളിയിൽ നടന്ന ചടങ്ങിൽ സ്ഥാനചിഹ്നങ്ങൾ മാർ തോമസ് തറയിലിനു കൈമാറി.ആർച്ച്ബിഷപ് മാർ റാഫേൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹ കാർമികരായി. ആർച്ച് ബിഷപ് തോമസ് ജെ നെറ്റോയും കുർബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലിയും സന്ദേശം നൽകി.വൈദികർ , സമർപ്പിതർ , അൽമായർ തുടങ്ങി നിരവധി പേർ ചടങ്ങുകളിൽ പങ്കാളിയായി. വിവിധ സഭാ മേലധ്യക്ഷൻമാർ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി വി.എൻ. വാസവനും ചടങ്ങിൽ പങ്കെടുത്തു. രാഷ്ടീയ സാമൂഹിക നേതാക്കളും ചടങ്ങിൽ സഹിതരായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here