‘മറക്കില്ലൊരിക്കലും’; മുതിര്‍ന്ന നടിമാര്‍ക്ക് ആദരം, നാളെ നിശാഗന്ധിയില്‍

IFFK 2024

മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കം വരെ തിരശ്ശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ചടങ്ങ് നാളെ. വൈകിട്ട് 4ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുതിര്‍ന്ന നടിമാരെ ആദരിക്കും.

കെ.ആര്‍.വിജയ, ടി.ആര്‍.ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹന്‍, ശാന്തകുമാരി, മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെയാണ് ആദരിക്കുന്നത്.

Also Read : ചലച്ചിത്രമേളക്ക് എത്തുന്ന ഓരോ അതിഥിക്കും അവിസ്മരണീയവും സമ്പന്നവുമായ ഉത്സവ അനുഭവം ആശംസിച്ച് മുഖ്യമന്ത്രി

ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വര്‍ഷത്തെ മേള നല്‍കുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടര്‍ന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും. നേരത്തെ മാനവിയം വീഥിയില്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here