മാറനല്ലൂർ- മലവിള പാലം തകർന്നിട്ടില്ല, തകർന്നത് ജല അതോറിറ്റിയുടെ ബണ്ട് റോഡ്; ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം മാറനല്ലൂർ മലവിള പാലമോ അപ്പ്രോച്ച് റോഡോ തകർന്നിട്ടില്ല. തകർന്നത് ജല അതോറിറ്റിയുടെ ബണ്ട് റോഡാണെന്ന് ചീഫ് എൻജിനീയറുടെ റിപ്പോർട്ട്.

തിരുവനന്തപുരം മലവിള പഞ്ചായത്തിലെ പോങ്ങുംമൂട്-പുന്നാവൂർ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നു എന്ന തരത്തിലായിരുന്നു മാധ്യമ വാർത്തകൾ. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് പാലം വിഭാഗം ചീഫ് എൻജിനീയർ മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച പാലത്തിനൊ അപ്പ്രോച്ച് റോഡിനോ യാതൊരുവിധ കേടുപാടും സംഭവിച്ചിട്ടില്ല. ജല അതോറിറ്റിക്ക് കീഴിലുള്ള ബണ്ട് റോഡ് പൈപ്പ് പൊട്ടി തകർന്നതാണെന്നുo അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പാലം തകർന്നു എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് പ്രതികരിച്ചു. പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ച പാലം തകർന്നെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ വന്നതോടുകൂടി സംഭവം സർക്കാരിനെതിരെ ആയുധമാക്കി മാറ്റുകയായിരുന്നു പ്രദേശത്തെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ.

Also Read: സുരക്ഷയ്ക്കായി ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാർ; ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാളെ കേരളഹൗസിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News