വധിക്കാൻ ഗൂഢാലോചന നടത്തി, ആരോപണവുമായി മറാഠ സംവരണ നേതാവ്; തിരക്കഥയെന്ന് ഫഡ്‌നാവിസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി മറാഠ സംവരണ നേതാവ്. ആരോപണം ശരദ് പവാറിൻ്റെയും ഉദ്ധവ് താക്കറേയുടെയും തിരക്കഥയെന്നാണ് ഫഡ്‌നാവിസ് പറയുന്നത്. അതേസമയം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം നടത്തുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും ക്ഷമ പരിശോധിക്കരുതെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
സംസ്ഥാന സർക്കാരിന് തലവേദനയായിരിക്കുകയാണ് മറാഠ സംവരണം.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഗുരുതര ആരോപണമാണ് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ ഉന്നയിച്ചത്.തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും അപകീർത്തി പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ച പാട്ടീൽ ഫഡ്‌നവിസിന്റെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി മുംബൈയിലേക്ക് മാർച്ച് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്.

ALSO READ: ക്ലാസിൽ താമസിച്ചു എത്തിയതിന് ശിക്ഷ; ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

അതേസമയം പാട്ടീലിന്റെ ആരോപണം ശരദ് പവാറിൻ്റെയും ഉദ്ധവ് താക്കറേയുടെയും തിരക്കഥയാണെന്നാണ് ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നതിനെ ചെറുക്കുമെന്നും ക്ഷമ പരിശോധിക്കരുതെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു.

മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന് വാദിക്കുന്ന പാട്ടീൽ സംസ്ഥാനത്തെ എല്ലാ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ നിന്ന് സംവരണം നൽകണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്.

ALSO READ:പാലക്കാട് കൊടുവായൂരിലെ വർക്‌ഷോപ്പിൽ തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News