മറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു; എം.പി ഹേമന്ത് പാട്ടീല്‍ രാജിവെച്ചു

മഹാരാഷ്ട്രയില്‍ മറാഠാവിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് സമരസമിതി നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഷിന്‍ഡേ വിഭാഗം എം.പി. ഹേമന്ത് പാട്ടീല്‍ രാജിവെച്ചു. ഹിംഗോളിയില്‍ നിന്നുള്ള ലോക്സഭാംഗമായ ഹേമന്ത് പാട്ടീല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ നേതൃത്വം നല്‍കുന്ന ശിവസേന നേതാവാണ്.

യവത്മലിലെ പഞ്ചസാര ഫാക്ടറി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പാട്ടീലിനെ സംവരണം തടഞ്ഞത്. തുടര്‍ന്ന് സമരത്തിനെ അനുകൂലിക്കണമെന്ന ആവശ്യപ്പെട്ട  പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നും എം പി പറഞ്ഞു.

Also Read:  പലസ്തീന്‍ അമേരിക്കക്കാരും സഖ്യകക്ഷികളും ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

ജരാങ്കെ പാട്ടീല്‍ നടത്തിവരുന്ന നിരാഹാരം തുടരുകയാണ്. നിരാഹാരം ആരംഭിച്ചതിനു പിന്നാലെ ആറ് ആത്മഹത്യകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ ആത്മഹത്യക്കുറിപ്പുകളില്‍ മറാഠകള്‍ക്ക് സംവരണം നീണ്ടുപോകുന്നതിലുള്ള നിരാശ പരാമര്‍ശിക്കുന്നുണ്ട്. മറാഠാവിഭാഗത്തിന് സംവരണം അനുവദിക്കുന്നതിനായി സര്‍ക്കാരിന് അനുവദിച്ച 40 ദിവസം സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് വീണ്ടും നിരാഹാര സമരം ആരംഭിച്ചത്.

Also Read: മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക്; സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷം യാത്രതിരിക്കും

പ്രശ്‌നപരിഹാരത്തിനായി മന്ത്രിസഭാ ഉപസമിതി യോഗം വിളിച്ചിരിക്കയാണ്. മഹാരാഷ്ടയിലെ പിന്നാക്ക വിഭാഗമായ കുന്‍ബി സമുദായത്തില്‍ മറാഠാ വിഭാഗത്തെ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News