മഹാരാഷ്ട്രയില്‍ ആളിപടര്‍ന്ന് മറാത്താ സംവരണ പ്രക്ഷോഭം. രണ്ടു എം എല്‍ എ മാരുടെ വീടിന് തീയിട്ടു. സംവരണത്തിന് പിന്തുണയുമായി എം പി മാരുടെയും എം എല്‍ എ മാരുടെയും രാജി. മറാഠകള്‍ക്ക് ഒ ബി സി സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. അതെ സമയം സംസ്ഥാനത്തെ മുഴുവന്‍ മറാഠകള്‍ക്കും സംവരണം പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിച്ച് സമരസമിതി നേതാവ്. മറാഠ സംവരണ വിഷയത്തില്‍ ഉടനെ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആവര്‍ത്തിച്ചു. മറാഠകള്‍ക്ക് ഒബിസി സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന് തുടങ്ങുമെന്നും ഷിന്‍ഡെ പ്രഖ്യാപിച്ചു.
മറാഠ സംവരണ പ്രക്ഷോഭം ആളി പടരുന്നതിനിടെ അനശ്ചിതകാല നിരാഹാരം നടത്തുന്ന മനോജ് ജാരങ്കെ പാട്ടീലുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും. അതെ സമയം സംസ്ഥാനത്തെ മുഴുവന്‍ മറാഠകള്‍ക്കും സംവരണം പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി നേതാവ് ജാരങ്കെ പാട്ടീല്‍ . അനശ്ചിതകാല നിരാഹാരം തുടരുന്ന പാട്ടീലിന്റെ ആരോഗ്യനില വഷളായത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലെയും ഹിംഗോളിയിലെയും ശിവസേന എംപിമാര്‍ മറാത്ത സംവരണത്തെ പിന്തുണച്ച് രാജിവച്ചതിന് പുറകെ വിവിധ പാര്‍ട്ടികളിലെ മൂന്ന് എം എല്‍ എ മാരും രാജി സമര്‍പ്പിച്ചു .മാറാത്തവാഡയിലെ ബീഡ് ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ടു എന്‍ സി പി എം എല്‍ മാരുടെയും ഷിന്‍ഡെ പക്ഷത്തെ മുതിര്‍ന്ന നേതാവിന്റെയും വീടുകള്‍ക്ക് തീയിട്ടും. വാഹങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞും സംഘര്‍ഷഭരിതമായിരുന്നു മേഖല. തുടര്‍ന്ന് കര്‍ഫ്യു പ്രഖ്യാപിച്ച പൊലീസ് കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു.
Also Read: ‘വീണ്ടും മെസി മെസി മാത്രം’, എട്ടാമതും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി
കോര്‍പറേഷന്‍, ലോക സഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന സംസ്ഥാനത്തെ പ്രബല സമുദായമായ മറാഠകള്‍ ഇടഞ്ഞു നില്‍ക്കുന്നത് സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കയാണ്. ശിവസേനയെയും എന്‍ സി പിയെയും പിളര്‍ത്തി ഭരണം ഉറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ബിജെപിക്ക് മറാഠ പ്രക്ഷോഭം തലവേദനയായി മാറിയിരിക്കയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here