മറാത്തിയോ ഭോജ്പുരിയോ? തമ്മില്‍ തല്ലില്‍ കലാശിച്ച് പുതുവര്‍ഷാഘോഷം, ഒടുവില്‍ ഒരു മരണം!

മുംബൈയിലെ പ്രാന്തപ്രദേശമായ മിറാ റോഡില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു മരണം. മറാത്തി പാട്ടാണോ ഭോജ്പൂരി പാട്ടാണോ വയ്ക്കണ്ടതെന്ന തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തിലാണ്. ജനുവരി ഒന്നിന് ഒരു ഹൗസിംഗ് കോംപ്ലക്‌സില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം നടന്നത്. പുതുവര്‍ഷ ആഘോഷത്തിനിടയില്‍ ആളുകള്‍ മറാത്തി പാട്ടിന് നൃത്തം ചെയ്യുകയായിരുന്നു. പക്ഷേ മറ്റൊരു സംഘം ഭോജ്പുരി പാട്ട് വയ്ക്കണമെന്ന് നിര്‍ദേശിച്ചു.

ALSO READ: ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി യുവതി

ഇതോടെ മദ്യപിച്ച് ബോധമില്ലാതിരുന്ന ചിലര്‍ രംഗം വഷളാക്കി. ഇതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പരസ്പരം ആക്രമിക്കുന്ന സ്ഥിതിയിലെത്തി. മുളകളും ഇരുമ്പു കമ്പികളും കൊണ്ടുള്ള ആക്രമണവും നടന്നു. ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റ് 23കാരനായ രാജ പെരിയാര്‍ എന്നയാളാണ് മരിച്ചത്. വിപുല്‍ രാജെന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പരുക്കേറ്റ പെരിയാര്‍ ആശുപത്രിയില്‍ മരിച്ചു.

ALSO READ: കനത്ത മൂടല്‍മഞ്ഞ്; ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുന്നു; വിമാന, ട്രെയിന്‍ യാത്രകള്‍ അവതാളത്തിലായി!

പെരിയാറിനെ ആക്രമിച്ചതിന് ആശിഷ് ജാദവ്, ഇയാളുടെ ബന്ധു അമിത ജാദവ്, പ്രകാശ് ജാദവ്, പ്രമോദ് ജാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പുതുവര്‍ഷ രാവില്‍ മുംബൈയിലെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചവരില്‍ നിന്നും 89 ലക്ഷം പിഴയാണ് ഈടാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News