‘മാര്‍ക്ക് ആന്റണി’യിൽ സില്‍ക്ക് സ്മിത; ട്രെൻഡിങ്ങിൽ ഇടം നേടി ട്രെയ്‌ലർ; വീഡിയോ

‘മാര്‍ക്ക് ആന്റണി’യുടെ ട്രെയ്‌ലറില്‍ മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് ട്രെൻഡിങ്ങിൽ ഇടം നേടി. വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാര്‍ക്ക് ആന്റണി’യുടെ ട്രെയ്‌ലറാണ് ശ്രദ്ധനേടുന്നത് . എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ വിഷ്ണു പ്രിയാ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രിയ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

also read :‘ജീവിതത്തില്‍ അനായാസമായി നിരവധി വേഷങ്ങള്‍ നീ കൈകാര്യം ചെയ്യുന്നു’; അമാലിന് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആന്റണി ഒരു ടൈം ട്രാവല്‍ കോമഡി ചിത്രമാണ്. എസ്.ജെ. സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

also read :‘ഉദയനിധിയുടെ തല വെട്ടുന്നവർക്ക് പത്തു ലക്ഷം’, പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി ഹിന്ദു സന്യാസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News