തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കാന്‍ ശ്രമിച്ച നടി മരിച്ചു.
മെക്സിക്കൻ നടി മാർസെല അൽകാസർ റോഡ്രിഗസാണ് തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം ചികിത്സയിൽ പങ്കെടുക്കുന്നതിനിടെ അതിദാരുണമായി മരണപ്പെട്ടത്
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ ആചാര’ത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതി ആണിത്.ഈ ചികിത്സയുടെ ഭാഗമായി ആമസോണിയന്‍ ഭീമന്‍ കുരങ്ങന്‍ തവളയുടെ വിഷം ഉള്ളില്‍ ചെന്നതോടെയാണ് നടി മരണപ്പെട്ടത്..
ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം നടിക്ക് ഛർദ്ദിയും വയറിളക്കവും ബാധിച്ചു. ഇതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർസെലയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ ആചാരത്തിന് നേതൃത്വം നൽകിയ വ്യക്തി നടിയുടെ മരണത്തിന്ന് ശേഷം ഒളിവിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ചികിത്സയ്ക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ നടിയെ
കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പാർശ്വഫലങ്ങളെ തുടർന്ന് ഈ ചികിത്സാരീതി പലയിടത്തും നിരോധിച്ചിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ ചികിത്സാരീതി എങ്ങനെ മുന്നോട്ട് കൊണ്ടുപോയി എന്നതിനെ സംബന്ധിച്ചും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here