മലയാള സിനിമാ ചരിത്രത്തിൽ അതിവേഗ 100 കോടി റെക്കോർഡും സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പിറന്ന ആടുജീവിതം മുന്നേറുകയാണ്. സിനിമ 100 കോടി ക്ലബിൽ ഇടം നേടിയത് ഒമ്പത് ദിവസം കൊണ്ടാണ്. ആടുജീവിതം പൃഥ്വിരാജ് എന്ന നായക നടന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണ്. എന്നാൽ സംവിധായകൻ പൃഥ്വിരാജ് വർഷങ്ങൾക്ക് മുന്നേ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.
Also read:സ്റ്റേഡിയത്തെ ആവേശത്തിലാക്കി മഞ്ഞയും ചുവപ്പും; സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈ ആരാധകര്‍
2019 ൽ പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ 127 കോടിയിലധികം കളക്‌ഷൻ നേടിയിരുന്നു. ലൂസിഫർ 12 ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 100 കോടി നേടിയത്. 75 കോടിയിലധികം രൂപ കേരളത്തിൽ നിന്ന് മാത്രം നേടിയിരുന്നു. ഈ ഒരു അവസരത്തിൽ നടനായും സംവിധായകനായും പൃഥ്വി ചരിത്രം കുറിച്ചു എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
Also read:കളയല്ലേ…തണ്ണിമത്തന്‍ കുരു വറുത്തു കഴിക്കൂ; ഗുണങ്ങള്‍ ഏറെ
ഏറെ രസകരമായ മറ്റൊരു വസ്തുത കൂടി ഈ രണ്ട് ചിത്രങ്ങളുടെയും റിലീസിന് പിന്നിൽ ഉണ്ട്. ഈ രണ്ട് ഹിറ്റ് ചിത്രങ്ങളും റിലീസ് ചെയ്തത് മാർച്ച് 28 നാണ്. ഇതും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു നടനായും സംവിധായകനായും മലയാള സിനിമയുടെ ചരിത്രത്തിൽ പൃഥ്വിരാജിന്റെ പേര് കുറിച്ചിടുന്ന ദിവസമാണ് മാർച്ച് 28. അങ്ങനെ നോക്കിയാൽ മാർച്ച് 28 പൃഥ്വിരാജിന്റെ ‘ലക്കി ഡേ’ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here