‘ഈ ശബ്ദം പോരല്ലോ മോനേ’; ഡബ്‌സി തെറിച്ചു, ‘ബ്ലഡിൽ’ പകരം കെജിഎഫ് ഗായകൻ വെങ്കി

marco song BLOOD

ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ആക്ഷൻ വയലൻസ് ചിത്രമാണ് മാർകോ. മലയാളത്തിലെ മോസ്​റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് സിനിമ എത്തുന്നത്. സ്റ്റില്ലുകളും ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ഒക്കെ ഇറങ്ങിയപ്പോ തന്നെ പ്രേക്ഷകരെ ‘ഹുക്ക്’ ആക്കിയ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലെ ‘ബ്ലഡ്’ എന്ന ഗാനവും വൈറലായിരുന്നു.

രവി ബസ്റുറിന്‍റെ സംഗീതത്തില്‍ ഡബ്​സിയാണ് ഗാനം പാടിയത്. എന്നാൽ പാട്ടിലെ രംഗങ്ങള്‍ എക്​സ്​ട്രീം വയലന്‍സിനെ പ്രോല്‍സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് ഗാനം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഗൈഡ്​ലൈന്‍സ് പാലിച്ച് വീണ്ടും അണിയറ പ്രവര്‍ത്തകര്‍ പാട്ട് പുറത്തിറക്കിയെങ്കിലും പാട്ടില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുമെന്നാണ് ഇപ്പോള്‍ മാര്‍ക്കോ ടീം അറിയിച്ചിരിക്കുന്നത്.

ALSO READ; ഷക്കിറയുടെ പർപ്പിൾ ലംബോർഗിനി ഇനി ആരാധകർക്ക് സ്വന്തമാക്കാം; ആരാധകർക്ക് സ്വന്തം വണ്ടി സമ്മാനിക്കാനൊരുങ്ങി ഗായിക ഷക്കിറ

പാട്ടിന് സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ഡബ്​സിയുടെ ശബ്ദത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ഡബ്​സിയുടെ ശബ്ദം പാട്ടിനു ചേരുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും വിമര്‍ശിച്ചത്. ഈ വിമർശനങ്ങൾ കണക്കിലെടുത്ത് ഇപ്പോഴിതാ ഗായകനെ മാറ്റുകയാണെന്ന അറിയിപ്പാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതില്‍ തങ്ങൾ പ്രതിബദ്ധരാണെന്നും അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ വോയ്​സ് ഉള്‍ക്കൊള്ളിച്ചുള്ള ബ്ലഡിന്‍റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും പുറത്തുവിട്ട പ്രസ്​താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News