വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘മാരീശ’ന്‍റെ ചിത്രീകരണം ആരംഭിച്ചു

തമിഴ് നടന്‍ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘മാരീശ’ന്‍റെ ചിത്രീകരണം ആരംഭിച്ചു. സുധീഷ് ശങ്കരാണ് ചിത്രത്തിന്റെ സംവിധാനം. സൂപ്പർ ഗുഡ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് ത്രില്ലർ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോൾ പുറത്തുവന്ന ‘മാരീശ’ന്‍റെ പോസ്റ്ററും ഇക്കാര്യം ശെരിവെക്കുന്ന തരത്തിലുള്ളതാണ്. ‘വേട്ടയും വേട്ടക്കാരനും’ (The Hunt & the hunter!) എന്ന ടാ​ഗ് ലൈനുമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ALSO READ: തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷൈൻ നിഗം

ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ജീവയും ‘മാരീശൻ’ സിനിമയിൽ പ്രധാന വേഷത്തിലുണ്ടെന്നാണ് വിവരം. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ 2023ലെ മികച്ച തമിഴ് ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ജാതി രാഷ്ട്രീയത്തെ ആസ്പദമാക്കി വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ചിത്രത്തിൽ വടിവേലുവും ഫഹദ് ഫാസിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ വടിവേലുവും രത്‌നവേൽ എന്ന വില്ലൻ വേഷത്തിൽ ഫഹദ് ഫാസിലും മാമന്നനിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration