മേരി ക്യൂറി ഫെലോഷിപ്പ് തിരുവനന്തപുരം സ്വദേശി ഡെന്‍സ ആന്‍ ഷാജിന്

ശാസ്ത്ര ഗവേഷണത്തിനായുള്ള മേരി ക്യൂറി ഫെലോഷിപ്പ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഡെന്‍സ ആന്‍ ഷാജിന്. സ്‌പെയിനിലെ സറഗോസ സര്‍വകലാശാലയില്‍ ഗവേഷണത്തിനായി 1.30 കോടി രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക.

ALSO READ:  ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീടിനുമുകളില്‍ പതിച്ച് സ്ത്രീ മരിച്ചു

ദില്ലി സെന്റ് സ്റ്റീഫന്‍സില്‍ നിന്നും രസതന്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടിയ ഡെന്‍സ നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് റിട്ട. സൂപ്രണ്ട് ഷാജി തലോത്തിലിമിന്റെയും പട്ടം സെന്റ് മേരീസ് സ്‌കൂള്‍ കെമിസ്ട്രി വിഭാഗം മുന്‍ അധ്യാപിക മോനിക്കുട്ടിയുടെയും മകളാണ്.

ALSO READ: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നിലവില്‍ ഇയു ഫണ്ട് ചെയ്യുന്ന ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി എനര്‍ജി സ്റ്റോറേജ് ആന്‍ഡ് കണ്‍വേര്‍ഷനില്‍ ജോയിന്റ് മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുകയാണ് ഡെന്‍സ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration