ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി; 2 ജീവനക്കാര്‍ അറസ്റ്റില്‍

ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നല്‍കിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒരു ചട്ടിയില്‍ 14 ചെടികളാണുണ്ടായിരുന്നത്.

കൊരട്ടി ജെ ടി എസ് ജങ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളര്‍ത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News