മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കാനൊരുങ്ങുന്നു

അമേരിക്കന്‍ നടിയും മോഡയുമായ മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കാനൊരുങ്ങുന്നു. വീടിന്റെ പുതിയ ഉടമസ്ഥന്‍ വീടുപൊളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് വുഡിലാണ് മെര്‍ലിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1962-ല്‍ താരം ആത്മഹത്യ ചെയ്യുന്നതും ഇവിടെയാണ്. മെര്‍ലിന് സ്വന്തമായുളള ഏക വസതി കൂടിയാണിത്.

also read- വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുത്ത് യുവതി; വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനം

ആറുദശാബ്ദത്തോളം ലോസ് ഏഞ്ചല്‍സ് പട്ടണത്തിലെ അതിപ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നായി മാറാനും ഈ വീടിന് സാധിച്ചു. ലാറ്റിന്‍ ഭാഷയില്‍ ‘എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു’, എന്ന് അര്‍ത്ഥം വരുന്ന ഒരു ബോര്‍ഡും വീടിന്റെ മുന്‍വശത്തായി മെര്‍ലിന്‍ സ്ഥാപിച്ചിരുന്നു.

also read- സ്ത്രീയുടെ മൃതദേഹമെന്ന് അനുമാനം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടി പൊലീസ്

1962ല്‍ വീട് നിലനിന്ന അതേപടി തന്നെയാണ് അതിന്റെ പുറം ഭാഗങ്ങള്‍ ഇപ്പോഴുമുള്ളത്. അകത്തളങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വലിയൊരു നീന്തല്‍കുളം, അതിമനോഹരമായ പൂന്തോട്ടം എന്നിവയെല്ലാം വീടിന്റെ പ്രത്യേകതകളാണ്. രണ്ട് കാറുകള്‍ ഇടാവുന്ന തരത്തിലുള്ള ഗ്യാരേജും വീട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News