അതിതീവ്ര ഉഷ്ണതരംഗം; ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകള്‍ നാശത്തിലേക്ക്

ലക്ഷ്യദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നുവെന്ന് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ പഠനം. കടലിലെ കടുത്ത ഉഷ്ണതരംഗത്തില്‍ കോറല്‍ ബ്ലീച്ചിങ്ങിന് വിധേയമായി ലക്ഷ്യദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ അമിതമായ താപസമ്മര്‍ദം കാരണം നശിക്കുന്നതാണ് ബ്ലീച്ചിങ്ങിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടി. അതിതീവ്ര ഉഷ്ണതരംഗം കടല്‍ഭക്ഷ്യശൃംഖലയെയും മീനുകളുടെയും സസ്തനികളുടെയും നിലനില്‍പ്പിനെയും അപകടത്തിലോട്ടു നയിക്കുന്നു.

സമുദ്രജലത്തിലെ താപനില വര്‍ധിക്കുന്നതിലൂടെ സൂസാന്തില്ലകളെന്ന ഭക്ഷണനിര്‍മാതാക്കളായ സൂഷ്മജീവികളെ പവിഴപ്പുറ്റുകള്‍ പുറന്തള്ളുന്നു.തുടര്‍ന്നു നിറം നഷ്ടപ്പെട്ടു പവിഴപ്പുറ്റുകള്‍ നശിക്കുന്നു. ഇങ്ങനെയാണ് കോറല്‍ ബീച്ചിങ് സംഭവിക്കുക.

അസാധാരണമാംവിധം കടലിലെ താപനില ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപുര്‍വ കാലാവസ്ഥ സ്ഥിതിയാണ് ഉഷ്ണതരംഗം.നിലവില്‍ നാല് ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ലക്ഷദ്വീപില്‍ താപനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News